dummy_ads1-01
dummy_ads1-01
previous arrow
next arrow
News

25 സെന്റ് ഭൂമി വരെയുളള തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാം; ഭൂമി തരംമാറ്റൽ ഇനി എളുപ്പം

സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ എളുപ്പമാകുന്നു. 25 സെന്റ് ഭൂമി വരെയുളള തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാൻ അനുമതി. അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാങ്മൂലം വാങ്ങി അപ്പോൾ തന്നെ അനുമതി നൽകാം. പിന്നീടുളള പരിശോധനയിൽ അപേക്ഷ തെറ്റാണെന്ന് തെളിഞ്ഞാൽ അനുമതി റദ്ദാക്കാം. റവന്യുവകുപ്പ് തയാറാക്കിയ പുതിയ മാർഗരേഖയിലാണ് ഈ നിർദ്ദേശംഭൂമി തരംമാറ്റലിനുളള 3ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദിവസേന ശരാശരി 700 അപേക്ഷകളാണ് റവന്യു ഓഫീസുകളിൽ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാർഗരേഖ തയാറാക്കിയത്. അപേക്ഷകകളിൽ തീരുമാനം എടുക്കാൻ അനുമതി ലഭിക്കാൻ ധാരാളം സമയം എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അത് ഒഴിവാക്കുന്നതിനുവേണ്ടി റവന്യൂ മന്ത്രി കെ രാജന്റെ മുൻകൈ പ്രത്യേക ഒരു മാർഗ്ഗരേഖ പുറത്തിറക്കിയത്.സംസ്ഥാനത്ത് ലഭിച്ചിരിക്കുന്ന അപേക്ഷകളെ എല്ലാം ഓരോ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വേർതിരിക്കും. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് സീനിയോറിറ്റി നോക്കാതെ തന്നെ അപേക്ഷകൾ അയച്ചുകൊടുക്കും. ഈ അപേക്ഷകൾ നോക്കി ഒരു അദാലത്ത് വില്ലേജ് ഓഫീസർമാർ സംഘടിപ്പിക്കണം. ആ അദാലത്തിൽ വച്ച് ബന്ധപ്പെട്ട അപേക്ഷകളിൽ നിന്ന് ഒരു സത്യവാങ്മൂലം എഴുതി വാങ്ങി അപ്പോൾ തന്നെ ഭൂമി തരം മാറ്റലിന് അനുമതി നൽകാം എന്നതാണ് ഇപ്പോൾ പുറത്തിറക്കാൻ പോകുന്ന മാർഗരേഖയിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഇതോടുകൂടി സംസ്ഥാനത്ത് കെട്ടികിടക്കുന്ന വലിയ തോതിലുള്ള അപേക്ഷകൾ വലിയ തോതിൽ തീർപ്പാക്കാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button