News
31 വർഷത്തിന് ശേഷം വിദേശത്ത് നിന്ന് നാട്ടിലെത്തി; കൊലപാതകക്കേസിലെ പിടികിട്ടാപുള്ളിയെ കയ്യോടെ പിടികൂടി പൊലീസ്

ആലപ്പുഴ: ആലപ്പുഴയിൽ കൊലപാതകക്കേസിലെ പിടികിട്ടാപുള്ളി 31 വർഷത്തിന് ശേഷം പിടിയിൽ. ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ൽ ചെറിയനാട് കുട്ടപ്പപ്പണിക്കർ കൊലപാതക കേസിലെ പ്രതിയാണ് ജയപ്രകാശ്. വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ പ്രതിയെ ചെന്നിത്തലയിൽ നിന്നാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.



