
യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ നെടുങ്കണ്ടം-കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചു.
ചങ്ങനാശേരി ഡിപ്പോയാണ് തിങ്കളാഴ്ച മുതല്‍ പുതിയ സര്‍വീസ് തുടങ്ങിയത്. രാവിലെ 10ന് നെടുങ്കണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് വൈകുന്നേരം അഞ്ചിന് കായംകുളത്ത് എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നെടുങ്കണ്ടം-തൂക്കുപാലം-കട്ടപ്പന- ഏലപ്പാറ- മുണ്ടക്കയം- കാഞ്ഞിരപ്പള്ളി- പൊന്‍കുന്നം- കറുകച്ചാല്‍- ചങ്ങനാശേരി-തിരുവല്ല-മാവേലിക്കര വഴിയാണ് കായംകുളത്തെത്തുന്നത്. വൈകുന്നേരം 5.10ന് കായംകുളത്ത് നിന്നും ചങ്ങനാശേരിക്കു പോകും. പുലര്‍ച്ചെ 4.40ന് ചങ്ങനാശേരിയില്‍നിന്നാണ് നെടുങ്കണ്ടത്തേക്കു തിരിക്കുക. ഇത് താത്കാലിക സംവിധാനമാണെന്ന് അധികൃതര്‍ പറയുന്നു. റൂട്ടിന് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. ഇതു ലഭിക്കുന്ന മുറയ്ക്ക് കായംകുളത്തുനിന്നു നേരിട്ട് നെടുങ്കണ്ടത്തിന് സര്‍വീസ് നടത്തും. ഒരാഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സൂചന.