48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്സ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്സ് പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. സിനിമ നേരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രേക്ഷകപ്രതികരണവും നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അപ്പുറം സിനിമയിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായിക ആയി.ടൊവിനോ തോമസാണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളിലെ പ്രകടനമാണ് നടനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിലൂടെ നസ്രിയ നസീം, തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കലും മികച്ച നടിമാരായി. സിനിമാരംഗത്ത് 40 വര്‍ഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷാണ് ക്രിട്ട്കസ് റൂബി ജൂബിലി അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.80 ചിത്രങ്ങളാണ് ഇത്തവണ ജൂറിയ്ക്ക് മുന്‍പിലെത്തിയത്. ഫിലിം ക്രിട്ട്ക്സ് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തുന്നത്. തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, ഡോ. ജോസ് കെ മാനുവല്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. ഈ അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വെച്ച് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുമെന്നും അസോസിയേഷന് അറിയിച്ചു.മികച്ച പരിസ്ഥിതി ചിത്രം : 1.ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസല്‍) 2.ദ് ലൈഫ് ഓഫ് മാന്‍ഗ്രോവ് (സംവിധാനം: എന്‍. എന്‍. ബൈജു)സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം (സംവിധാനം വിഷ്ണുവര്ധന്), 2. ജീവന് (സംവിധാനം:വിനോദ് നാരായണന്) 3. ഇഴ (സംവിധാനം സിറാജ് റേസ)മികച്ച സോദ്ദ്യേശ്യ ചിത്രം: മിഷിപ്പച്ചയും കല്ലുപെന്‍സിലും (സംവിധാനം എം.വേണുകുമാര്‍), സ്വര്‍ഗം (സംവിധാനം രജിസ് ആന്റണി)മികച്ച സംസ്കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധര്‍മയോദ്ധാ (സംവിധാനം ശ്രുതി സൈമണ്‍ )മികച്ച അന്യഭാഷാ ചിത്രം: അമരന് (നിര്‍മ്മാണം രാജ്കമല് ഇന്റര്‍നാഷനല്‍, സംവിധാനം രാജ്കുമാര് പെരിയസാമി)പ്രത്യേക ജൂറി പുരസ്കാരം:സംവിധാനം: ഷാന്‍ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)അഭിനയം : ഡോ.മനോജ് ഗോവിന്ദന് (ചിത്രം നജസ്), ആദര്‍ശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാര്‍ ആര് നായര്‍ (ചിത്രം നായകന് പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)തിരക്കഥ : അര്‍ച്ചന വാസുദേവ് (ചിത്രം: ഹെര്‍)മികച്ച നവാഗത പ്രതിഭകള്‍:സംവിധാനം: വിഷ്ണു കെ മോഹന്‍ (ചിത്രം: ഇരുനിറം)അഭിനയം: നേഹ നസ്നീന് (ചിത്രം ഖല്‍ബ്)അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം:ജാഫര്‍ ഇടുക്കി (ചിത്രം ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി)ഹരിലാല്‍ (ചിത്രം കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം)പ്രമോദ് വെളിയനാട് (ചിത്രം: തീയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)