News
രാജകുമാരി പളളി വിശ്വാസ പരിശീലന കേന്ദ്രം വെഞ്ചരിപ്പും ഉദ്ഘാടനവും

രാജകുമാരി: മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലെ വിശ്വാസ പരിശീലനകേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി.ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിക്കു ശേഷം ഹാള്‍ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിച്ചു.വികാരി മോണ്‍. ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേല്, ഫാ. അലക്സ് ചേന്നംകുളം എന്നിവർ നേതൃത്വം നല്കി.