52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ.

52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ അൽകു എന്ന് അറിയപ്പെടുന്ന ഷെഫീഖ് ആണ് പിടിയിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയര്‍ (37.7 ലിറ്റർ) ഇയാളിൽ നിന്നും കണ്ടെത്തി.തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അൽകു.ഇയാളിൽ നിന്ന് പിടിച്ചെടുത്ത 52 ലിറ്റർ മദ്യം കൂടുതൽ പരിശോധനകൾക്കായി അയച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ‘ഓട്ടോർഷ’ എന്ന ചിത്രത്തിലൂടെയാണ് ഷെഫീഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.സിനിമയിലേക്കുള്ള ഷെഫീക്കിന്റെ പ്രവേശനം ശ്രദ്ധേയമായിരുന്നു. ഒരു പെറ്റി അടയ്ക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം എടുത്ത സെൽഫി ചിത്രം ഫേസ്ബുക്കിൽ വൈറലായതിനെ തുടർന്നാണ് ഷെഫീഖിന് സിനിമയിൽ അവസരം ലഭിച്ചത്.



