8 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് ദിവസങ്ങൾ നൊമ്പരമായി അനുവും നിഖിലും

പത്തനംതിട്ട: ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച അനുവും നിഖിലും ഒരു നാടിന്റെ നൊമ്പരമായി!ഇക്കഴിഞ്ഞ നവംബർ 30 ന് വിവാഹിതരായ ഇരുവരും ജീവിച്ചു തുടങ്ങിയതേ ഉള്ളൂ… മലേഷ്യയിലെ മധുവിധു യാത്ര അവസാനിച്ചത് തീരാ ദുഖത്തിലും. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. നവംബർ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിൽവെച്ചാണ് ഇരുവരും വിവാഹിതരായത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖിൽ കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനാണ്. അനു മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി.ജനുവരിയിൽ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്.