CR 7 ഇന്ത്യയിൽ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ത്യയിൽ കളിച്ചേക്കും

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ ക്ലബും ഇന്ത്യയിൽ കളിച്ചേക്കും. AFC ചാമ്പ്യൻസ് ലീഗ് 2 ൽ റൊണാൾഡോയുടെ അൽനസ്സറും എഫ് സി ഗോവയും ഒരേ ഗ്രൂപ്പിലാണ്.അൽ നസറിന് ഗോവക്കെതിരെ ഇന്ത്യയിൽ മത്സരം ഉണ്ടാകും.എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബ് എഫ് സി ഗോവയും റൊണാൾഡോ കളിക്കുന്ന സൗദി ക്ലബ്ബ് അൽ നാസറും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകൾക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും.പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കിൽ റൊണാൾഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളും ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. ഇന്ത്യയില്‍ നിന്നും മോഹന്‍ബഗാനാണ് എ.എഫ്.സി ചാംപ്യന്‍സ് ലീഗ് 2 ടൂര്‍ണമെന്റിന് യോഗ്യത നേടിയ മറ്റൊരു ടീം



