E4M ഐഎംഎ സൗത്തില്‍ തുടര്‍ച്ചയായി ‘ഏജന്‍സി ഓഫ് ദി ഇയര്‍’ പുരസ്‌കാരം നേടി മൈത്രി അഡ്വെര്‍ടൈസിങ്

അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 17 അവാര്‍ഡുകളാണ് മൈത്രി നേടിയത്ബെംഗളൂരു: E4M ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്തില്‍ ‘ഏജന്‍സി ഓഫ് ദി ഇയര്‍ 2025’ കരസ്ഥമാക്കി മൈത്രി അഡ്വെര്‍ടൈസിങ് വര്‍ക്‌സ്. അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 17 അവാര്‍ഡുകളാണ് മൈത്രി നേടിയത്. ബിജിഎംഐ, വിപ്രോ ബ്രാഹ്‌മിന്‍സ്, മാതൃഭൂമി, മൈജി, മുത്തൂറ്റ് ഫിനാന്‍സ്, ഏഷ്യാനെറ്റ്, മുക്താ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നീ ബ്രാന്‍ഡുകളുടെ ക്യാപയിനുകളിലൂടെയാണ് പുരസ്‌കാരങ്ങള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായി നാല് തവണ ഏജന്‍സി ഓഫ് ദി ഇയര്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏജന്‍സിയായി മൈത്രി മാറി.ഈ നേട്ടം മൈത്രിയുടെ മാത്രമല്ലെന്നും തങ്ങളുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരുടെ കൂടി നേട്ടമാണെന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം മാനേജിംഗ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു. ഈ ആശയങ്ങള്‍ അവാര്‍ഡുകള്‍ നേടുന്നതിനൊപ്പം ക്ലയന്റുകളുടെ പ്രൊഡക്ടുകള്‍ സെല്‍ ചെയ്യുന്നതിനും സഹായിക്കുന്നുവെന്നത് സന്തോഷമുണ്ടാകുന്ന കാര്യമാണെന്ന് ചെയര്‍മാന്‍ സി മുത്തു ചൂണ്ടിക്കാട്ടി.