dummy_ads1-01
dummy_ads1-01
previous arrow
next arrow
സിനിമ

ചിരിയോടെ ലാലേട്ടനും ശോഭനയും; ‘തുടരും’ പുത്തന്‍ പോസ്റ്റര്‍

മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’.

ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്ബോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ സിനിമയെക്കുറിച്ച്‌ വരുന്ന അപ്‌ഡേറ്റുകളെല്ലാം ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു പോസ്റ്റര്‍ കൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മോഹന്‍ലാലിന്റെയും ശോഭനയുടെയും കഥാപാത്രങ്ങള്‍ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മക്കളോടൊപ്പം ചക്ക മുറിച്ചെടുക്കുന്ന മോഹന്‍ലാലിനെ ഈ പോസ്റ്ററില്‍ കാണാം. എം ജി ശ്രീകുമാര്‍ ‘കണ്മണി പൂവേ’ എന്ന പാട്ടിന്റെ പോസ്റ്റര്‍ ആണിത്. പാട്ട് ഫെബ്രുവരി 21 ന് പുറത്തുവിടും. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നേരത്തെ പാട്ടിന്റെ ചില വരികളുമായി പ്രൊമോ വീഡിയോ എത്തിയിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും ഒന്നിച്ചെത്തിയ ഈ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button