dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലോക റെക്കോഡിട്ട വിലാപ യാത്ര ഒരു തമിഴ്നാട് മുഖ്യമന്ത്രിയുടേതായിരുന്നു; അതിവൈകാരികതയില്‍ സ്വയം മറക്കുന്നവര്‍

അതിവൈകാരികമായി മനുഷ്യരെ സ്‌നേഹിക്കുന്ന ഒരു ജനതയാണ് തമിഴ് മക്കള്‍. ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി അമ്പലം പണിയുന്ന, താരങ്ങളുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നവര്‍.താരാരാധന…അത് തമിഴ് ജനതയുടെ രക്തത്തിലുള്ളതാണ്. രാഷ്ട്രീയ നേതാവോ, സിനിമാതാരമോ ആകട്ടെ, അവര്‍ സ്‌നേഹിച്ചാല്‍ ചങ്കുപറിച്ചുകൊടുക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങ് ഒരു തമിഴ്‌നാട് മുഖ്യമന്ത്രിയുടേതായിരുന്നു, 1969ല്‍. 1.5 കോടി ജനങ്ങള്‍ പങ്കെടുത്തെന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടിയ സിഎന്‍ അണ്ണാദുരൈയുടേത്! മരണവാര്‍ത്തയറിഞ്ഞ് 70 പേര്‍ ആത്മഹത്യ ചെയ്തു. അന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ജനതാ എക്‌സ്പ്രസിന്റെ മുകളിലിരുന്ന് യാത്ര ചെയ്ത 28 പേര്‍ കോളിറോണ്‍ പാലത്തില്‍ തട്ടി മരണമടഞ്ഞു. സമാനമായസംഭവങ്ങളാണ് എംജിആറിന്റെ മരണസമയത്തും തമിഴ്‌നാട്ടിലുണ്ടായത്. ദുഃഖം താങ്ങാനാവാതെ ചിലര്‍ കൈത്തണ്ടയിലെ ഞരമ്പുമുറിച്ചു, വിരലുകള്‍ മുറിച്ചു, വിഷം കുടിച്ചു, ചിലര്‍ നാവ് അറുത്തു. 30 പേരാണ് അന്ന് ജീവനൊടുക്കിയത്. ജയലളിതയുടെയും കരുണാനിധിയുടെയും മരണസമയത്തും ഇത്തരത്തില്‍ നിരവധി പേര്‍ ജീവനൊടുക്കി. അതിവൈകാരികമായി മനുഷ്യരെ സ്‌നേഹിക്കുന്ന ഒരു ജനതയാണ് തമിഴ് മക്കള്‍. ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി അമ്പലം പണിയുന്ന, താരങ്ങളുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്ന ജനത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button