dummy_ads1-01
dummy_ads1-01
previous arrow
next arrow
News

NEET, JEE പരീക്ഷകളും സ്കൂൾ സിലബസും തമ്മിൽ വൻ അന്തരം; കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ സ്കൂൾ പഠനവുമായി വലിയ അന്തരം. സ്കൂൾ സിലബസ് മാത്രം പഠിക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷകൾ വലിയ ബുദ്ധിമുട്ടാകുന്നുവെന്ന് കേന്ദ്ര വിദഗ്ധ സമിതി. റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചു​പ്രവേശന പരീക്ഷകളിലെ കാഠിന്യം വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനും അപ്പുറമെന്ന് കണ്ടെത്തൽ. നീറ്റിൽ ഫിസിക്സ് വലിയ വെല്ലുവിളിയാണ്. സ്കൂൾ വിദ്യാഭ്യാസവും എൻട്രൻസ് പരീക്ഷകളും തമ്മിൽ പൊരുത്തക്കേട് ഉള്ളതായി കണ്ടെത്തി.വിദ്യാർത്ഥികൾ കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാൻ കാരണം ഈ അന്തരമെന്ന് റിപ്പോർട്ട്. സ്കൂൾ സിലബസും ദേശീയ എൻട്രൻസ് പരീക്ഷകളും തമ്മിൽ കൃത്യമായ ഏകോപനം വേണമെന്നും സമിതിയുടെ ശുപാർശ. ബോർഡ് പരീക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കും ഇടയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യം ഉന്നയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button