dummy_ads1-01
dummy_ads1-01
previous arrow
next arrow
News

NEP നടപ്പിലാക്കി കാർഷിക സർവകലാശാല; പ്രൊഫസർ ഓഫ് പ്രാക്ടീസ് നടപ്പാക്കി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം നടപ്പാക്കി കാർഷിക സർവകലാശാല. എൻഇപി പ്രകാരമുള്ള പ്രൊഫസർ ഓഫ് പ്രാക്ടീസ് സർവ്വകലാശാലയിൽ നടപ്പാക്കി. 2023ലാണ് നോട്ടിഫിക്കേഷൻ ഇറക്കിയത്. പിഎം ശ്രീ പദ്ധതിയിൽ‌ സിപിഐ എതിർപ്പ് ശക്തിയായി തുടരുന്നതിനിടെയാണ് സിപിഐ മന്ത്രിസഭയുടെ കീഴിലുള്ള സർവകലാശാലയിൽ എൻഇപി നടപ്പിലാക്കിയത്.

പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന വിഭാ​ഗത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. 2024 ഫെബ്രുവരിയിൽ ഇതുപ്രകാരമുള്ള നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള പോസ്റ്റാണ് പ്രൊഫസർ ഓഫ് പ്രാക്ടീസ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് അപേക്ഷ ക്ഷണിച്ചതെന്ന് നോട്ടിഫിക്കേഷനിൽ കൃത്യമായി പറയുന്നുണ്ട്. അതേസമയം അത് സംബന്ധിച്ച ഔദ്യോ​ഗിക വിശദീകരണം ലഭ്യമായിട്ടില്ല.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കുന്നത് സിപിഐ തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോ​ഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമാണ് പിഎം ശ്രീ പദ്ധതിയെന്നാണ് സിപിഐയുടെ നിലപാട്. സംസ്ഥാന സർക്കാർ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button