dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ഇടുക്കി വന്യജീവി സങ്കേതത്തില്‍ സര്‍വേ; പുതിയ 11 ഇനം പക്ഷികളെയും, 8 ഇനം ചിത്രശലഭങ്ങളെയും, 5 ഇനം തുമ്പികളെയും കണ്ടെത്തി

ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതത്തില്‍ പുതിയ ഇനം പക്ഷികളെയും ചിത്രശലഭങ്ങളെയും തുമ്ബികളെയും കണ്ടെത്തി. സങ്കേതത്തില്‍ നടത്തിയ സർവേയില്‍ ആണ് പുതിയ കണ്ടെത്തല്‍.പുതിയ 11 ഇനം പക്ഷികളെയും എട്ടിനം ചിത്രശലഭങ്ങളെയും അഞ്ചിനം തുമ്ബികളെയുമാണ് കണ്ടെത്തിയത്. ഇതോടെ മേഖലയില്‍ ആകെ 258 വിഭാഗത്തില്‍പെട്ട പക്ഷികളും 246 ഇനത്തില്‍പെട്ട ചിത്രശലഭങ്ങളും 58 ഇനത്തില്‍പെട്ട തുമ്ബികളും ഉണ്ട്. വന്യജീവി വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ 78 പേരാണു നാലു ദിവസം സർവേ നടത്തിയത്.പുതിയ ഇനം പക്ഷികള്‍പുള്ളുനത്ത്, പാഞ്ചാലിക്കാട, പുളളിമൂങ്ങ, കാലങ്കോഴി, ആറ്റക്കുരുവി, കുങ്കുമക്കുരുവി, വലിയ വരമ്ബൻ, ചെമ്ബൻപാടി, നെല്‍പൊട്ടൻ, ചാരച്ചിലപ്പൻ, ഗൗളിക്കിളി.പുതിയ ചിത്രശലഭങ്ങള്‍ചോല പാപ്പാത്തി, ചോലപ്പൊട്ടൻ, മലബാർ റോസ്, കാട്ടുപാത്ത, നാട്ടുമരത്തുള്ളൻ, കോകിലൻ, കാനറാ ശരശലഭം, കരിംപരപ്പൻ.പുതിയ ഇനം തുമ്ബികള്‍കാട്ടുപതുങ്ങൻ, പൊഴിത്തുമ്ബി, നീലക്കുറുവാലൻ, പവിഴവാലൻ, പച്ച ചേരാച്ചിറകൻ.മൂന്നാർ വൈല്‍ഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്‌ണൻ, അസി. വൈല്‍ഡ് ലൈഫ് വാർഡൻമാരായ നിതിൻലാല്‍, കെ.കെ.അനന്തപത്മനാഭൻ, പി.രാജശേഖരൻ, ട്രാവൻകൂർ നേച്ചർ ഹിസ്‌റ്ററി സൊസൈറ്റി റിസർച് അസോഷ്യേറ്റ് ഡോ. കലേഷ് സദാശിവൻ എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button