SNDP പരിപാടിയിലേക്ക് വി ഡി സതീശന് ക്ഷണം; വെള്ളാപ്പള്ളി നടേശനുമായി ഒരു വഴക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ്

എസ്എൻഡിപിയുടെ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയുടെ ഉദ്ഘാടകനായാണ് വിഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്. എറണാകുളത്ത് അടുത്തമാസം ഏഴിനാണ് പരിപാടി. എസ്എൻഡിപി ക്ഷണം വി ഡി സതീശൻ സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തനിക്ക് ഒരു വഴക്കുമില്ലെന്നും വി ഡി സതീശൻ പറഞ്ഞുഎറണാകുളത്ത് രണ്ട് താലൂക്ക് യുണിയനുകൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും തീർച്ചയായും പങ്കെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വെള്ളപ്പള്ളി നടേശന്റെ അനുവാദം ഇല്ലാതെ തന്നെ അവർ വിളിക്കുമെന്ന് തോന്നുന്നില്ല. തന്നെ വിളിച്ചതിൽ ഇഷ്ടക്കേട് ഉണ്ടെങ്കിൽ ക്ഷണം പിൻവലിക്കാൻ അവരെ വിളിച്ച് പറയുമായിരുന്നു. അദേഹം അങ്ങനെ പറയുന്ന ആളാണെന്ന് തോന്നുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞു. അദേഹം പറഞ്ഞ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസ താൻ പറഞ്ഞിരുന്നു. അദേഹം വെല്ലുവിളിച്ചു, അത് സ്വീകരിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അദേഹവുമായി ഒരു വഴക്കുമില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.നേരത്തെ വിഡി സതീശനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെത്തി വെള്ളാപ്പള്ളി നടേശൻ വെല്ലുവിളിച്ചിരിക്കുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ന് നൂറ് സീറ്റ് കിട്ടിയാൽ താൻ സ്ഥാനം ഒഴിയുമെന്നും ഇല്ലെങ്കിൽ സതീശൻ രാഷ്ട്രീയവനവാസത്തിന് പോകുമോ എന്നായിരുന്നു അദേഹം നടത്തിയ വെല്ലുവിളി. ഈ വെല്ലുവിളി വിഡി സതീശൻ സ്വീകരിക്കുകയും ചെയ്തിരുന്നു.