News
അടിമാലി താലൂക്ക് ആശുപത്രി ക്യാന്റീന്: ദര്‍ഘാസുകള്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രി ക്യാന്റീന്: ദര്‍ഘാസുകള്‍ ക്ഷണിച്ചു അടിമാലി താലൂക്ക് ആശുപത്രി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കാന്റീന് ഏപ്രില്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം മാര്‍ച്ച് 4ന് വൈകുന്നേരം 11 മണി വരെ വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചയ്്ക്ക് ഒരു മണി വരെ ടെണ്ടറുകള്‍ തിരികെ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക്് ലേലം ആരംഭിക്കുകയും തുടര്‍ന്ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.



