dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടൂര്‍ പ്രകാശിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല; അതൃപ്തിയും തര്‍ക്കങ്ങളും തുടരുന്നു; ഐക്യമില്ലാതെ മുന്നണി

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നം വലിയ പൊട്ടിത്തെറിയില്‍. പുതിയ കെപിസിസി പ്രസിഡണ്ടിനെ ചൊല്ലിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനങ്ങളിലും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനൊപ്പം യു.ഡി.എഫ് കണ്‍വീനറെ മാറ്റണം എന്ന ആവശ്യം വി ഡി സതീശന്‍ പക്ഷം ഉയര്‍ത്തി. ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ ഒഴിവാക്കിയതില്‍ അടൂര്‍ പ്രകാശ് കടുത്ത അതൃപ്തിയിലാണ.സ്‌ഫോടനാത്മകമായ സാഹചര്യം യുഡിഎഫിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു. അതൃപ്തി തുറന്നുപറഞ്ഞ അടൂര്‍ പ്രകാശിനെ ഇതുവരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതിനിടയ്ക്കാണ് അടൂര്‍ പ്രകാശിനെ ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നത്. തന്നെ ഒഴിവാക്കി മൂവരും ചേര്‍ന്ന യോഗത്തിനോട് അടൂര്‍ പ്രകാശിന് കടുത്ത വിയോജിപ്പുണ്ട്. ബോധപൂര്‍വ്വം ഒഴിവാക്കുകയാണെന്ന വിമര്‍ശനവും അടൂര്‍ പ്രകാശിനുണ്ട്. അതേസമയം അടൂര്‍ പ്രകാശത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് വി ഡി സതീശന്‍ പക്ഷം. കെപിസിസി അധ്യക്ഷന്‍ മാറുന്നതിനൊപ്പം യുഡിഎഫ് കണ്‍വീനറെയും മാറ്റണമെന്നാണ് വി ഡി ക്യാമ്പിന്റെ ആവശ്യം. അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത് എന്ന മറുപടിയായിരുന്നു കെപിസിസി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫിന്റെ ഇന്നത്തെ പ്രതികരണം.അടൂര്‍ പ്രകാശിനെ പിന്തുണയ്ക്കാന്‍ മന്ത്രി കെ മുരളീധരനും തയ്യാറായില്ല. അധ്യക്ഷപദം ആഗ്രഹിക്കുന്ന മന്ത്രി എ പി അനില്‍കുമാര്‍ കണ്‍വീനറ മാറ്റുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.തന്നെ മാറ്റണമെങ്കില്‍ മാറ്റിക്കോട്ടെ എന്ന നിലപാടിലാണ് അടൂര്‍ പ്രകാശ്. നേതാക്കള്‍ക്കിടയില്‍ കലഹം രൂക്ഷമായതോടെ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടന്‍ ഉണ്ടായേക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button