അത് അപകടമല്ല, കൊലപാതകം’: ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കൾ എലികടിയേറ്റ് മരിച്ചതിൽ രാഹുൽ ഗാന്ധി

നവജാത ശിശുക്കളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ എന്താണ് അവകാശമെന്ന് രാഹുൽ ഗാന്ധി ചോദിച്ചുന്യൂഡല്‍ഹി: ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്‌റാവു സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ എലിയുടെ കടിയേറ്റ് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അപകടമല്ല കൊലപാതകമാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ ഭയാനകവും മനുഷ്യത്വരഹിതവുമായ സംഭവമാണ് ഉണ്ടായതെന്നും നവജാത ശിശുക്കളുടെ മരണം കേട്ട് രക്തം പോലും മരവിച്ചുപോവുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമ്മയില്‍ നിന്ന് കുഞ്ഞ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നു. അതിനുകാരണം സര്‍ക്കാര്‍ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു.



