News
അന്ന് ഭയമായിരുന്നു, ഇപ്പോഴും രാഹുല്‍ സംസാരിക്കുന്നത് വെല്ലുവിളിയുടെ ഭാഷയില്‍’; കോള്‍ റെക്കോര്‍ഡിനെക്കുറിച്ച് അവന്തിക

ശബ്ദരേഖ പുറത്തുവിട്ട് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മറുപടിയുമായി ട്രാന്‍സ് വുമണ്‍ അവന്തിക. രാഹുല്‍ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിലെ സംഭാഷണമായിരുന്നുവെന്നും അന്ന് തനിക്ക് ഭയമായിരുന്നുവെന്നും അവന്തിക പറഞ്ഞു. തനിക്ക് ഉചിതമെന്ന് തോന്നിയ ഒരു സമയത്താണ് ദുരനുഭവം തുറന്നുപറഞ്ഞതെന്നും നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും അവന്തിക ട്വന്റിഫോറിനോട് പറഞ്ഞു.