dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്‍ഡിഎ ക്യാമ്പില്‍ ആവേശമാകാന്‍ ഇന്ന് കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പ്രചാരണം നടത്തും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരും പാലക്കാടുമാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തുക..പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അഴിമതിയും വര്‍ഗീയതയും പരത്തുന്നു എന്ന് നരേന്ദ്ര മോദി കടന്നാക്രമിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചു. തീവ്രവാദ ശക്തികള്‍ക്ക് ഒപ്പം വോട്ടിന് വേണ്ടി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ ബിജെപി തരംഗം ഉണ്ടെന്നും സഞ്ജു സാംസണെ പോലെ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നും പ്രവര്‍ത്തകരോട് മോദി പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്ന് കേരളത്തിലുണ്ട്. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂര്‍, കുന്നത്തൂര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് വോട്ട് തേടും. കൊട്ടാരക്കരയില്‍ വെെകീട്ട് നാല് മണിക്ക് പൊതുയോഗത്തില്‍ കര്‍ണാടക മന്ത്രിമാരായ പ്രിയങ്ക് ഖാര്‍ഗെ, കെ ജെ ജോര്‍ജ് എന്നിവരും പങ്കെടുക്കും. നിലവില്‍ സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ ഗാന്ധി ഇന്നും മണ്ഡലത്തിലെ പ്രചാരണപരിപാടിയില്‍ സജീവമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button