dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അരിക്കുഴ സര്‍വീസ് സഹകരണ ബാങ്കില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നു

തൊടുപുഴ: അരിക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍ സ്റ്റോർ തുറന്നു പ്രവർത്തനമാരംഭിച്ചു. പഴയ ബാങ്ക് കെട്ടിടത്തിലാണ് മെഡിക്കല്‍ സ്റ്റോർ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.സഹകരണ ബാങ്കില്‍ അംഗങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന പുതിയ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മണക്കാട് പഞ്ചായത്തു പ്രസിഡന്റ് പി.എസ് ജേക്കബ് നിർവഹിച്ചു. മെഡിക്കല്‍ സ്റ്റോറിലെ ആദ്യവില്പന പ്രൈമറി അഗ്രിക്കള്‍ച്ചർ ക്രെഡിറ്റ് സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് കെ.ദീപക് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിജോ ജോർജ്, സഹകരണബാങ്ക് പ്രസിഡന്റുമാരായ ക്ലമന്റ് ഇമ്മാനുവല്‍, ജോർജ് മാത്യു, ബിനോയി ബി, പഞ്ചായത്തംഗങ്ങളായ ജീന അനില്‍, ദാമോദരൻ നമ്ബൂതിരി, എം.മധു, ഓമന ബാബു, ലിൻസി ജോണ്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ രഞ്ജിത് ജോർജ്, അഞ്ജു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ദീപ്തി രാജേഷ്, ഭരണസമിതി അംഗങ്ങളായ ശാന്ത ഗോപിനാഥ്, സുബിൻ എം.എസ്, ജോബിച്ചൻ എ.എസ്, സലിം എം.കെ, വിജേഷ് ബി, സെക്രട്ടറി അജോ ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button