dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആദിത്യന്റെ മരണം; ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍; ക്രൂരമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍

ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സന്ദീപ് പാണ്ഡയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. മര്‍ദന ചിത്രങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മര്‍ദനമേറ്റ കൊച്ചി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് കോളജ് പഠനം ഉപേക്ഷിക്കേണ്ടിവന്നു.അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായ സന്ദീപ് പാണ്ഡെയ്ക്കതിരെ തന്നെയാണ് ആദിത്യത്തിന്റെ കുടുംബം രംഗത്തെത്തിയത്. ആദിത്യനെ സന്ദീപ് മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവനെന്ന് പറഞ്ഞുപരത്തി. ലഹരി ഉപയോഗത്തില്‍ അധ്യാപകന്‍ പറയുന്ന കുട്ടികളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ച് ഉപദ്രവിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.സന്ദീപ് പാണ്ഡെ, ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്‍ത്ഥിനി ബന്ധുകള്‍ക്ക് അയച്ച ശബ്ദസന്ദേശം ലഭിച്ചു.ആദിത്യന്റെ മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകാരികരംഗങ്ങള്‍ക്കാണ് വീട് സാക്ഷ്യം വഹിച്ചത്.ബുധനാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് ആദിത്യനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കാച്ചാണിയിലെ വീട്ടില്‍ എത്തിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button