News
ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്; ബിജെപിക്കെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.കന്യാസ്ത്രീകളായാലും അച്ചന്മാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് ഏത് അര്‍ധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ സാധിക്കില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.