News
ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുമ്പിൽ വ്യാപാരി ജീവനൊടുക്കി

ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുമ്പിൽ വ്യാപാരി ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശേരിൽ സാബുവാണ് മരിച്ചത്.കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് ഇന്നലെ സാബു എത്തിയിരുന്നു. പണം ലഭിക്കാത്തതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത് എന്നാണ് ആരോപണം.കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുകയായിരുന്നു സാബു.