News
ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ താത്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.വിദ്യാഭ്യാസ യോഗ്യത – ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രീഡിഗ്രി/തത്തുല്യം. കേരള ഗവണ്മെന്റ് അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ് ഡിപ്ലാമ. കേരള പാരാമെഡിക്കല്‍ കൌണ്‍സില്‍ രജിസ്ട്രേഷന്.പ്രായപരിധി – 18-41 വയസ്സ് മേല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 11/07/2025 തീയതിക്കകം എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



