ഇടുക്കി മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് 10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.റോഡുകളുടെ എസ്റ്റിമേറ്റ് തയാറാക്കി അതത് പഞ്ചായത്ത് / ബ്ലോക്ക് അസിസ്റ്റന്റ് എൻജിനിയർമാർ മുഖേന നല്കി സാങ്കേതിക അനുമതി നേടണം. ജില്ലാ കളക്ടർ തുടർ നടപടികള്‍ സ്വീകരിക്കണം. തെള്ളിത്തോട് – പുളിക്കല്പടി – പാറത്തോട് റോഡ് – 40 ലക്ഷം രൂപ, ചെന്പകപ്പാറ – ദൈവമേട് റോഡ് – 25 ലക്ഷം, ഗുരുമന്ദിരം – കൂട്ടക്കല്‍ റോഡ് – 25 ലക്ഷം, കക്കാട്ടുകട-അഞ്ചുരുളി റോഡ് – 40 ലക്ഷം, പാറക്കടവ് – ആനകുത്തി – അപ്പാപ്പൻ പടി റോഡ് – 45 ലക്ഷം, കൊച്ചുകരിന്പൻ – സിഎസ്ഐ കുന്ന് റോഡ് – 45 ലക്ഷം, നിർമലസിറ്റി -സുവർണ്ണഗിരി -പൊന്നക്കവല -കക്കാട്ടുകടവ് റോഡ് – 45 ലക്ഷം, കള്ളിപ്പാറ – മാലികുത്ത് റോഡ് – 15 ലക്ഷം, ചക്കുംമൂട്ടില്പടി – തേവർകുന്നേല്പടി റോഡ് – 15 ലക്ഷം, വാർഡ് 10 കല്‍ത്തൊട്ടി – വെങ്ങാലൂർക്കട കോളനി റോഡ് – 45 ലക്ഷം, പെരിയോൻകവല കോടാലി പാറ റോഡ് – 20 ലക്ഷം, മരക്കാനം പൊന്മുടി റോഡ് – 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.ഇതോടൊപ്പം കഞ്ഞിക്കുഴി – കീഴങ്ങാനം – 45 ലക്ഷം, ഒൻപതാം മൈല്‍ മണമേല്‍ പടി റോഡ് – 30 ലക്ഷം, നിർമലസിറ്റി – വാഴവര റോഡ് -25 ലക്ഷം, ചിറ്റടിക്കവല – കരിക്കുംമേട് റോഡ് -15 ലക്ഷം, പുഷ്പഗിരി കോഫി ബോർഡ് – പാറക്കടവ് റോഡ് – 20 ലക്ഷം, സ്കൂള്‍കവല – അന്പലമേട് – തൂക്കുപ്പാലം റോഡ് – 40 ലക്ഷം, മേരിഗിരി -പ്ലാത്തറപടി – കുപ്പച്ചാംപടി റോഡ് – 20 ലക്ഷം, ലബ്ബക്കട – കല്‍തൊട്ടി റോഡ് 40 ലക്ഷം, തീയേറ്റർ പടി – താന്നിക്കണ്ടം റോഡ് – 45 ലക്ഷം, ഉപ്പുതോട് റേഷൻകടസിറ്റി – അന്പലമേട് റോഡ് – 20 ലക്ഷം, കീരിത്തോട് ഏഴാം കൂപ്പ് റോഡ് – 45 ലക്ഷം, തോപ്രാംകുടി – ലത്തീൻപള്ളിപടി റോഡില്‍ സംരക്ഷണഭിത്തി – 20 ലക്ഷം, വരിക്കമുത്തൻ – മൈലപ്പുഴ -അന്പലക്കവല റോഡ് – 45 ലക്ഷം, മേലേകുന്നേപ്പടി – മക്കുവള്ളി റോഡ് – 30 ലക്ഷം, വിമലഗിരി ഇഎല്‍ സിറ്റിപാണ്ടിപ്പാറ റോഡ് – 40ലക്ഷം, നരിംയപാറ – സ്കൂള്‍ക്കവല – കോളജ് മല റോഡ് – 15 ലക്ഷം, വെള്ളിലാംകണ്ടം -കിളക്കേമാട്ടുക്കട റോഡ് – 40 ലക്ഷം, പാണ്ടിപ്പാറ – ഈട്ടികവല – കൂട്ടക്കല്ല് – മത്തായിപ്പടി റോഡ് – 30 ലക്ഷം എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്