ഇടുക്കിയില്‍ അഞ്ച് റോഡുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും

ഇടുക്കി : സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് 4.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും.ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.ഇടുക്കി ജില്ലയില്‍ ഉടുമ്ബന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി – എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം – കരിമണ്ണൂര്‍ റോഡ്, കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ എഴുംകുംവയല് ജംഗഷ്നില്‍ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും, പ്രാദേശിക യോഗവും എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തില്‍ 35-ാം മൈല്‍ ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ വാഴൂര്‍ സോമന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തിലെ കലയന്താനി ജങ്ഷനില്‍ സംഘടിപ്പിക്കുന്നയോഗത്തില് പി.ജെ ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും.