dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ; പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ കുറച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും.ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതോട് കൂടി രാജ്യത്തെ ഇന്ധന വില വർദ്ധനവ് ക്രമീകരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ പുതിയ നീക്കം.പശ്ചിമേഷ്യൻ സംഘർഷം കാരണം ചില സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധന വില വർദ്ധിപ്പിച്ചിരുന്നു. നയാര എനര്‍ജിയാണ് ഇന്നലെ ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർദ്ധിപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button