dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നൽകിയ ശേഷം അമിതമായ രക്തസ്രാവംമൂലം 28 കാരിയായ യുവതി മരിച്ചു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നൽകിയ ശേഷം അമിതമായ രക്തസ്രാവംമൂലം 28 കാരിയായ യുവതി മരിച്ചു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.ആലപ്പുഴ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് കെ.ജെ.മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതാണ്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു.വീട്ടുകാര്‍ അതിനു സമ്മതിച്ചു. 3 മണിയോടെ ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാന്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നു.യുവതിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരെ പ്രതിക്ഷേധിച്ചു . തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി . പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് . യുവതിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയക്ക് മാറ്റി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button