dummy_ads1-01
dummy_ads1-01
previous arrow
next arrow
News

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ്പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കുട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത് 2020 ൽ ആണെന്ന് പരാതിയിൽ പറയുന്നു.സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി എന്നാൽഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.കഴക്കൂട്ടം സ്വദേശിയ്ക്കാണ് ഭൂമി ഉണ്ണികൃഷ്ണൻ പോറ്റി മറിച്ചു വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകി എന്നാൽ നൽകിയ ഉറപ്പ് ലംഘിച്ചതോടെയാണ് ശബരിമല സ്വര്‍ണക്കൊളള കേസ് എസ്.ഐ.ടിക്ക് യുവതി പരാതി നല്‍കിയത്.അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. പോറ്റി പലിശയ്ക്ക് നല്‍കിയ പണത്തിലും അന്വേഷണം ഉണ്ടാകും. ശബരിമല സ്വര്‍ണക്കൊളള നടന്ന കാലത്താണോ പലിശ ഇടപാടും ഭൂമിയിടപാടും നടത്തിയതെന്നടക്കമുള്ള കാര്യങ്ങളും എസ്ഐടി സംഘം അന്വേഷിച്ചറിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button