ഉത്രം തിരുനാള്‍ മഹോത്സവത്തിന് കോടിയേറി

കട്ടപ്പന :കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തൃക്കൊടിയേറ്റി.എസ്എൻഡിപിയോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സന്ദേശം നല്കി .15മുതല്‍ 19വരെ യാണ് ഉത്സവം നടക്കുന്നത്. പ്രസാദവൂട്ട്. മഹാദേവന് രുദ്രാഭിഷേകം, കൊടിമരചുവട്ടില്‍ കലവറ നിറയ്ക്കല്‍, കൊടിയേറ്റ് സദ്യ, കുമാരിസംഘവും വനിതാസംഘവും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, ഡി ജെ ഗാനമേള എന്നിവ നടന്നു.ഇന്ന് രാവിലെ 9.30മുതല്‍ നവഗ്രഹ പൂജയും നവഗ്രഹ ശാന്തിഹവനവും, സർവരാജേപഹാര പൂജ, പ്രസാദവുട്ട്, കുടുംബയോഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ എന്നിവ നടക്കും.17ന് രാവിലെ 7മുതല്‍ വിശേഷാല്‍ തേൻ അഭിഷേകം, മഹാകാര്യസിദ്ധി പൂജ, കുമാരിസംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, പ്രഭാഷണം ബിബിൻ ഷാൻ എന്നിവ ഉണ്ടായിരിക്കും.. 18ന്രാവിലെ 7.30മുതല്‍ മഹാമൃത്യുഞ്ജയ ഹോമം, പിത്യമഹായഞ്ജവും, മഹാസുദർശന ഹോമവും, സായൂജ്യപൂജയും, പ്രസാദവുട്ട്, ശ്രീവിനായക സ്കൂള്‍ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ നടക്കും . 19ന് രാവിലെ 5മുതല്‍ പതിവ് ക്ഷേത്രചടങ്ങുകള്‍, അഷ്ടദ്രവ്യ മഹാഗണപതിഹോമവും സർവവിഘ്നനിവാരണ പൂജയും അപ്പം മൂടലും മഹാകലശ പൂജയും കലാശാഭിഷേകവും, മഹാ താലപ്പൊലി ഘോഷയാത്ര, ദീപാരാധന, താലപ്പൊലി അഭിഷേകം, ആറാട്ട്, ആറാട്ട് സദ്യ, തിരുവനന്തപുരം മെട്രോ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള, എന്നിവയും നടക്കും.വിധു എ സോമൻ, ക്ഷേത്രം പ്രസിഡന്റ് സന്തോഷ്കുമാർ പാതയില്‍, സെക്രട്ടറി അഖില്‍ കൃഷ്ണൻകുട്ടി,പി ജി സുധാകരൻ, കെ എസ് സുരേഷ് ശ്രീധരൻ, വിനോദ് മറ്റത്തില്‍, നിഷാന്ത്ശാന്തി, സരീഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നല്കി