dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

എം.പിയുടെ നിലപാടിനെതിരെ ബി.ജെ.പി. പ്രതിഷേധമാര്‍ച്ച്‌ നടത്തി

വഖഫ്‌ നിയമഭേദഗതിയെ എതിര്‍ക്കുന്ന ഡീന്‍ കുര്യാക്കോസ്‌ എം.പിയുടെ നിലപാടിനെതിരെ ബി.ജെ.പി. എം.പിയുടെ ഓഫീസിലേക്ക്‌ മാര്‍ച്ചു നടത്തി.

മാര്‍ച്ചിന്‌ മുന്നോടിയായി ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധയോഗം ബി.ജെ.പി എറണാകുളം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ്‌ പി.പി സജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി എം.പി യുടെ നിലപാട്‌ ജനവഞ്ചനയും,തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയോടുള്ള അധിക്ഷേപവുമാണെന്ന്‌ ബി.ജെ.പി ആരോപിച്ചു. ക്ഷേത്രദേവസ്വങ്ങളുടെയും, മനകളുടേയുമൊക്കെ അധീനതയിലായിരുന്ന ഭൂമികള്‍ ഇന്ന്‌ പൊതുജനങ്ങളുടെ കൈവശത്തിലാണ്‌. ഇത്‌ തിരിച്ചുനല്‍കണമെന്ന്‌ ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നില്ല.രാജ്യത്തെ നിയമവും നിയമവാഴ്‌ചയും തുല്യനിധിയും ഉറപ്പാക്കുവാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും, ഒരു വിഭാഗത്തിലെ ചുരുക്കം ചിലരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കോണ്‍ഗ്രസ്‌ നിലപാട്‌ നാടിനാപത്താണെന്നും പി.പി.സജീവ്‌ പറഞ്ഞു. ഇടുക്കി നോര്‍ത്ത്‌ ജില്ലാ പ്രസിഡണ്ട്‌ പി.പി സാനു അധ്യക്ഷത വഹിച്ചു. തൊടുപുഴ മണ്ഡലം പ്രസിഡന്റ്‌, നേതാക്കളായ പി.എ വേലുക്കുട്ടന്‍, കെ.എന്‍. ഗീതാകുമാരി, മനോജ്‌ മനക്കേക്കര, എം.എന്‍ മധു, ഇ.ടി നടരാജന്‍, ശശി ചാലക്കന്‍, കെ.പി രാജേന്ദ്രന്‍, എസ്‌.പ്രമോദ്‌, ശ്രീവിദ്യ രാജേഷ്‌, കെ.പി ചന്ദ്രന്‍, വി.എസ്‌ സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button