dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എം.ബി. രാജേഷിനോടും എൽഡിഎഫ് ഭരണത്തോടും എനിക്ക് അതൃപ്തിയുണ്ട്; നവംബർ 30നുള്ളിൽ മദ്യനയം ഉണ്ടാകും: മന്ത്രി എം ലിജു

തിരുവനന്തപുരം: നവംബർ 30ന് ഉള്ളിൽ മദ്യനയം ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ഹൈക്കോടതിയിൽ അങ്ങനെയാണ് അറിയിച്ചിട്ടുള്ളത്. സർക്കാർ നിരസിച്ചതിന് ശേഷമാണ് അനുമതി കൊടുത്തത്. അതിന് ആണ് വിശദീകരണം തേടിയത്. തെറ്റ് കണ്ടെത്തി സിസ്റ്റം ശെരിയാക്കണം. എല്ലാം സർക്കാരിന്റെ അറിവോടെയാണ്. നിയമ നിർമാണം വരും.എം ബി രാജേഷ് ഉണ്ടാക്കിവെച്ച മോശപ്പെട്ട സിസ്റ്റം.എം.ബി. രാജേഷിനോടും ആ ഭരണത്തോടും എനിക്ക് അതൃപ്തിയുണ്ട്. ഞാൻ അതൃപ്തി പറഞ്ഞു നടക്കുകയല്ല. ആക്ഷൻ എടുക്കുകയാണ്. ഈ നാട്ടിൽ മുഴുവൻ മദ്യം ഒഴുകുന്ന സമയത്ത് എംബി രാജേഷ് തൃപ്തനായിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്മാരുള്ള നാട്ടിൽ രാജേഷ് തൃപ്തനായിരുന്നു. എൽഡിഎഫും എം ബി രാജേഷും സൃഷ്ടിച്ച സിസ്റ്റത്തോടെ എനിക്ക് അതൃപ്തിയുണ്ട്.കൂടുതൽ അന്വേഷണം നടത്തേണ്ട കാലയളവാണ്. നിലവിൽ അനുമതിയില്ലാതെയാണ് ലൈസൻസ് നേടിയത്. ലൈസൻസ് പുറത്താക്കാൻ നിയമപദേശം തേടേണ്ടി വരും. വിമർശനങ്ങളെ ഇഷ്ടപ്പെടുന്നു. കൂടുതൽ വിമർശനങ്ങൾ വരട്ടെ. വിമർശനങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. സിസ്റ്റം ക്ലിയർ ചെയ്യുന്നതിന്റെ ഭാഗമായി പല മാറ്റങ്ങളും ഉണ്ടാവും.എക്സൈസ് കമ്മീഷണറെ മാറ്റുന്നത് ഇപ്പോൾ പറയാൻ പറ്റില്ല. ആരും അനന്തകാലത്തേക്ക് ഒരു സ്ഥാനത്തും ഇരിക്കില്ല. എക്സൈസ് കമ്മീഷണറുടെ അധിക അധികാരം, സർക്കാരിനെ അറിയിക്കാനുള്ള നിയമ സംവിധാനം ഇപ്പോൾ ഇല്ല. എക്സൈസ് കമ്മീഷണർ എടുക്കുന്ന തീരുമാനങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് കൊടുക്കരുത് എന്ന് ഉത്തരവ് വരും.എയർപോർട്ടുകളിൽ ബാർ ലോഞ്ചുകൾ കൊടുത്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ലൈസൻസ് കൊടുക്കാനുള്ള അധികാരം എക്സൈസ് കമ്മീഷണർക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ രണ്ട് ലൈസൻസുകൾ കമ്മീഷണർ നൽകി. സർക്കാരിന് മുൻപിൽ വന്ന അപേക്ഷയിൽ വകുപ്പ് നിലപാട് അറിയിച്ചു. ആ തീരുമാനം എക്സൈസ് നയത്തിന് ശേഷം മാത്രമേ വരികയുള്ളൂ.കഴിഞ്ഞ സർക്കാർ നയത്തിന്റെ തുടർച്ച എന്ന നിലയ്ക്ക് കമ്മീഷണർക്ക് അധികാരമുള്ളതിനാൽ കമ്മീഷണർ കൊടുത്തു. പക്ഷേ സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു. കഴിഞ്ഞ സർക്കാരിൻറെ തുടർച്ച എന്നോണം കാര്യങ്ങൾ പോയി എന്നാണ് മനസ്സിലാക്കുന്നത്. കൊടുത്ത ലൈസൻസുകളെ സംബന്ധിച്ച് നിയമപദേശം സർക്കാർ നേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button