dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എം സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണ്; നടക്കുന്നത് വലിയ രാഷ്ട്രീയ നാടകം: റാപ്പര്‍ വേടന്‍

തൃശൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. ഇന്ന ആളുകള്‍ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടക്കണം. തനിക്ക് കൂടുതല്‍ പറയാനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അക്കാര്യങ്ങള്‍ പറഞ്ഞ് കൂടുതല്‍ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. താന്‍ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകള്‍ക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടന്‍ ചോദിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു വേടന്റെ പ്രതികരണം.ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുഭാവമില്ലെന്ന് വ്യക്തമാക്കി വേടന്‍ മുന്‍പും രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു വേടന്‍ പ്രതികരിച്ചത്. വേടന്‍ സ്വതന്ത്ര കലാകാരനാണെന്നും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കില്‍ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു വേടന്‍ അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button