എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ച് ഈഴവ ജനതയെ ആക്ഷേപിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രതിഷേധിച്ചു.

രാജാക്കാട്:എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ച് ഈഴവ ജനതയെ ആക്ഷേപിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രതിഷേധിച്ചുയൂണിയന്റെ നേതൃത്വത്തില്‍ മുഴുവൻ ശാഖാ നേതാക്കളേയും പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ, യോഗം അസി.സെക്രട്ടറി കെ.ഡി രമേശ് ,യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ , സെക്രട്ടറി കെ.എസ് ലതീഷ് കുമാർ, സൈബർ സേനകേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബിപ്രഭാകരൻ, എൻ.ആർ വിജയകുമാർ, കെ.കെ രാജേഷ്, ആർ.അജയൻ കുടുംബയോഗകോഡിനേറ്റർ വി.എൻ സലിമാഷ്, യൂണിയൻ സൈബർ സേന ചെയർമാൻ ജോബി വാഴാട്ട്, യൂത്ത്മൂവ്മെന്റ്യൂണിയൻ പ്രസിഡന്റ് കെ.ആർ സനില്‍ ,സെക്രട്ടറി വിഷ്ണു ശേഖർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീതാ സുബാഷ്,സൈബർ സേന വൈസ് ചെയർപേഴ്സണ്‍ സുമാ സുരേഷ് , വിവിധ ശാഖായോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങള്‍, യൂത്ത്മൂവ്മെന്റ് , വനിതാ സംഘം,കുമാരി- കുമാരാ സംഘം, ബാല ജനയോഗം തുടങ്ങിയവർ പങ്കെടുത്തു