dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം; പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ വിഭാഗം സിന്ദൂരം അയക്കാനും തീരുമാനം. കേന്ദ്രസർക്കാർ രാജ്യത്തെ വഞ്ചിച്ചെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ബിസിസിഐ നടപടി മനുഷ്യത്വവിരുദ്ധവും രാജ്യവിരുദ്ധവുമെന്നും ആദിത്യ പറഞ്ഞു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ടീം ഇന്ത്യ പാകിസ്താനെ നേരിടുന്നത്. ഇതിനിടെയാണ് മത്സരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചിരുന്നു. ഇന്ത്യ-പാക് മത്സരത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ ഹർബജൻ സിങ്ങും മനോജ് തിവാരിയും രം​ഗത്തെത്തിയിരുന്നു. 25 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ട 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നത്. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി നിയമവിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി പരി​ഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button