dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ഉടന്‍; ചരടുവലികള്‍ സജീവം; DGP റാങ്ക് ലക്ഷ്യമിട്ട് ഒന്നിലധികം ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കാനിരിക്കെ ചരടുവലികള്‍ സജീവമാക്കി ഉന്നത ഉദ്യോഗസ്ഥര്‍. ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഒന്നിലധികം ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നതോടെ ഒരു ഡിജിപി റാങ്കില്‍ ഒഴിവ് വരും. സീനിയോരിറ്റിയില്‍ എം ആര്‍ അജിത് കുമാറാണ് മുന്നില്‍.ആലപ്പുഴ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ അടക്കം വിമര്‍ശനം നേരിട്ട അജിത് കുമാറിനെ ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമോ എന്നത് സംശയമാണ്. അതേസമയം, തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് അജിത് കുമാറിന്റെ വാദം. ‘രക്ഷാപ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എച്ച് വെങ്കിടേഷ് തുടരുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പകരം ദിനേന്ദ്ര കശ്യപോ പി വിജയനോ എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്.എസ്പി ഷൗക്കത്തലി തിരുവനന്തപുരം ജില്ലാ മേധാവിയായേക്കും. തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും മാറ്റം വന്നേക്കുമെന്നാണ് വിവരം. ഐപിഎസ് തലപ്പത്തെ അഴിച്ചുപണി സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടന്‍ ആശയവിനിമയം നടത്തും.പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം ഐഎഎസ് തലപ്പത്തും അഴിച്ചുപണി നടന്നിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും നിയമനങ്ങളായിരുന്നു പ്രധാനം. ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. എന്‍ പ്രശാന്തിന് കായിക, യുവജന ക്ഷേമ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് നിയമനം. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ നീക്കിയിരുന്നു. തദ്ദേശ വകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് ദിവ്യയെ പകരം നിയമിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button