News
ഒമ്പത് വയസുകാരിയെ ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

അടിമാലി: ഒന്‍പതു വയസുകാരി ബാലികയെ 2 വര്‍ഷമായി ഉപദ്രവിച്ചു വന്ന മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍.കൊന്നത്തടി വില്ലേജില്‍ മുളളരികുടി തൊണ്ടിടയില്‍ വീട്ടില്‍ ബിജു ചന്ദ്രനെ(48)യാണ് വെള്ളത്തൂവല്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂളിലെ അധ്യാപകര്‍ക്ക് സൂചന ലഭിച്ചതോടെ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശരിവച്ച് കുട്ടി മൊഴി നല്‍കി. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്‌തു.