dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഒരുപാടു ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റുമെന്നും, അത് തുറന്നുപറഞ്ഞ് തിരുത്തും; എം എ ബേബി

കോഴിക്കോട്: തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കമായി. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഒരുപാടു ശരികൾ ചെയ്യുമ്പോൾ ചില തെറ്റുകൾ പറ്റുമെന്നും, അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റിയിൽ 307 പേരാണ് പങ്കെടുക്കുന്നത്.പാർട്ടിയുടെ ചരിത്രം ഓർമ്മപ്പെടുത്തിയായിരുന്നു എം എ ബേബിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ഘാടനപ്രസംഗം. നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന കവിതാ ഭാഗം പരാമർശിച്ചായിരുന്നു എം എ ബേബിയുടെ പ്രസംഗം. ശരികൾക്കിടയിൽ തെറ്റുകൾ സംഭവിക്കുമെന്നും അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു.വിമോചനസമരകാലംം തൊട്ടേ പാർട്ടിയ്ക്കെതിരെ വ്യാജനിർമിതികൾ തുടരുന്നെന്ന് എം എ ബേബി പറഞ്ഞു. മനോരോഗം പോലെ ബാധിച്ച മാർക്സിസ്റ്റ് വിരുദ്ധതയാണ് മാധ്യമങ്ങൾക്കെന്നും എം എ ബേബി പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പരോക്ഷമായി എം എ ബേബി വിമർശിച്ചു. സാക്ഷരതപ്രസ്ഥാനത്തെ സൂചിപ്പിച്ചായിരുന്നു എം എ ബേബിയുടെ പരാമർശം. മുഖ്യമന്ത്രി വി ഡി സതീശനെയും യുഡിഎഫ് സർക്കാരിനെയും എം എ ബേബി വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button