dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓണക്കാലത്തെ മദ്യവിൽപനയിൽ സർവകാല റെക്കോർഡുമായി ബെവ്‌കോ; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി ബെവ്‌കോ. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. 6.41 കോടി രൂപയുടെ മദ്യമാണ് തിരൂരില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് കൊല്ലം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റായിരുന്നു.കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഒന്‍പത് ദിവസംകൊണ്ട് ബെവ്‌കോ നേടിയത് 818.21 കോടി രൂപയായിരുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2023 ലെ ഓണക്കാലത്ത് ബെവ്‌കോയിലെ കളക്ഷന്‍ 809,25 കോടി രൂപയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button