കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ 4 പൊലീസുകാരെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചു: അക്രമിസംഘത്തിലെ 4 പേര്‍ കസ്റ്റഡിയിൽ

കട്ടപ്പന കല്യാണത്തണ്ടിൽ സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ബുധനാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.അക്രമത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു……..വാഴവര സ്വദേശികളായ പാറക്കൽ നന്ദു മോൻ സണ്ണി. വിരിപ്പിൽ വിഷ്ണു വിഎസ് . നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയിൽ അഭിജിത്ത് സുരേന്ദ്രൻ. മുളകരമേട് സ്വദേശി പൂവത്തുംമൂട്ടിൽ ശ്രീജിത്ത് പി ശശി. എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി നാട്ടുകാരുടെ പരാതിയെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് കട്ടപ്പന പോലീസിലെ നാല് ഉദ്യോഗസ്ഥർ കല്യാണത്തണ്ട് മുളകരമേട്ടിൽ എത്തിയത്.ഇവിടെ 7 പേർ അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വെച്ച് അസഭ്യവർഷങ്ങൾ മുഴക്കുന്നത് നാട്ടുകാരുടെ സ്വസ്ഥജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത് .ഇങ്ങനെയെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഈ സംഘം അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവകണം തടസ്സപ്പെടുത്തൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ചത് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.സംഭവം നടക്കുന്ന വേളയിൽ സംഘത്തിൽ ഉണ്ടായിരുന്നഷിബിൻ ശശി ഷിജിൻ ശശി. വിനീഷ് സുകു . എന്നിവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെവീണ് പരിക്കേറ്റു ഇവർ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ പോലീസ് നിരീക്ഷണത്തിലാണ്.പിന്നീട് ഇവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തും.അറസ്റ്റ് ചെയ്ത നാല് പേരെ നടപടിക്രമണക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.പോലീസ് ഉദ്യോഗസ്ഥരായ ജിലൂപ് ജോസ്. അൽ ബാഷ് പി രാജു . ബിബിൻ മാത്യൂ ‘ രാഹുൽ മോഹൻ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.