dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

കട്ടപ്പനയെ തണുപ്പിച്ച്‌ വേനല്‍ മഴ

വേനല്‍ ചൂടില്‍ കട്ടപ്പന നഗരം ചുട്ടുപൊള്ളുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയിരുന്നുവെങ്കിലും ജില്ലയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിലേക്ക് വേണ്ടവണ്ണം മഴ ലഭിച്ചിരുന്നില്ല.

കട്ടപ്പനയുടെ സമീപ പ്രദേശങ്ങളില്‍ വരെ കഴിഞ്ഞ ദിവസങ്ങള്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ആ മേഖലയിലെ കാർഷിക മേഖലകള്‍ക്ക് ആശ്വാസമുണ്ടായെങ്കിലും കട്ടപ്പനയ്ക്ക് നിരാശയായിരുന്നു. നഗരത്തിനുള്ളിലെ ചെറുകിട പച്ചക്കറി തോട്ടങ്ങളും മറ്റ് കൃഷികളും വേനല്‍ചൂടില്‍ കരിഞ്ഞു തുടങ്ങിയിരുന്നു. കൂടാതെ പല ദിവസങ്ങളില്‍ ഇരുണ്ടു കൂടിയ കാർമേഘം അന്തരീക്ഷ താപനില വർദ്ധിപ്പിച്ചു.മാംപൂ അടക്കമുള്ളവ കൊഴിഞ്ഞും തുടങ്ങിയിരുന്നു . ഇന്നലെ ഉച്ചകഴിഞ്ഞതോടെയാണ് ശക്തമായ മഴ ലഭിച്ചത്. ഒരു മണിക്കൂറോളം മതിയായ മഴ ലഭിച്ചു. തുടർന്ന് രാത്രി സമയങ്ങളിലും ശക്തി കുറഞ്ഞ മഴയുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button