News
കരുതലും കൈത്താങ്ങും; തൊടുപുഴ താലൂക്ക്തല അദാലത്ത്

ലൈഫ് പട്ടികയിൽ ഉൾപ്പെട്ടില്ല; പ്രഥമ പരിഗണനയ്ക്ക് ശുപാർശ ചെയ്ത് മന്ത്രി വി.എൻ വാസവൻ*മുട്ടം സ്വദേശികളായ വൃദ്ധദമ്പതികൾ ശാരദയും ഗോപലനും അദാലത്തിനെത്തിയത് വീട് എന്ന ആവശ്യവുമായാണ്. പഞ്ചായത്തിൻ്റെ ലൈഫ് മിഷൻ അർഹത പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഇവരെ പരിഗണിച്ചിരുന്നില്ല. പരാതി പരിഗണിച്ച സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഥമ പരിഗണന നൽകാൻ സർക്കാരിന് നിർദേശം നൽകി. സർക്കാർ നൽകുന്ന ക്ഷേമ പെൻഷനാണ് വൃദ്ധ ദമ്പതികളുടെ ഏക വരുമാന മാർഗം.