News
കാനന പാതയിൽവെച്ച് ശബരിമല തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി

കോട്ടയം: ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാഗരാജനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി.



