dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി.

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി. സാംസ്‌കാരിക നായകര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്നാണ് വിമര്‍ശനം.എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്നുവന്നിരുന്നു.യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതില്‍ പിന്നെ സാംസ്‌കാരിക നായകരില്‍ നിന്നും യാതൊരുവിധ വിമര്‍ശനങ്ങളും സര്‍ക്കാരിനെതിരെ ഉയരുന്നില്ല എന്ന ചര്‍ച്ച ഉടലെടുത്തതോടെയാണ് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി സാറാ ജോസഫ് രംഗത്ത് വന്നത്.താന്‍ ഒരു എഴുത്തുകാരി മാത്രമാണെന്നും ‘സാംസ്‌കാരിക നായിക’ എന്ന തെറിവാക്ക് വിളിക്കരുതെന്നുമായിരുന്നു അഭ്യര്‍ത്ഥന.ഇതിനെ പിന്നാലെ സാംസ്‌കാരിക നായകര്‍ക്ക് എതിരെ വിമര്‍ശനവുമായി വി ശിവന്‍കുട്ടി രംഗത്ത് എത്തിയത്. എല്‍പിഎസ്ടി,കാലടി വിദ്യാര്‍ത്ഥി സമരങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഒന്നും മിണ്ടിയില്ലെന്നും ഇവര്‍ക്ക് ഇരട്ടത്താപ്പ് എന്നുമാണ് വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. സാറാ ജോസഫിന്റെ പ്രതികരണം എന്തുകൊണ്ടാണ് എന്നറിയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സിപിഐഎം സര്‍ക്കാരിന്റെ കാലത്ത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ മിണ്ടാതെ ഇരിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.എന്തെങ്കിലും പദവി ലഭിക്കാന്‍ വേണ്ടിയാണോ മിണ്ടാതെ ഇരിക്കുന്നത് എന്നാണ് ചോദ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button