dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

കുമളി പഞ്ചായത്ത് ബഡ്ജറ്റ്: ടൂറിസം വികസനത്തിന് പ്രാമുഖ്യം

ടൂറിസം വികസനത്തിന് മാത്രമായി അഞ്ചരക്കോടി രൂപ മാറ്റിവെച്ചുംഅടിസ്ഥാന സൗകര്യം,ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖലയക്ക് ഊന്നല്‍ നല്‍കിയും കുമളി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.

59 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതും, 3 കോടി 87 ലക്ഷം രൂപ മിച്ചം വരുന്നതുമായ ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സിദ്ദിക്ക് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യം, കാർഷിക മേഖല, ആരോഗ്യമേഖല, വിദ്യാഭ്യാസം, ടൂറിസം, റോഡ് ഗതാഗതം കുടിവെള്ളം, പാർപ്പിടം മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിദ്ദിക്ക് പറഞ്ഞു. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പുത്തൻ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷം ബഡ്ജറ്റില്‍ മേലുള്ള ചർച്ചകള്‍ നടന്നു. ആശ പ്രവർത്തകർ, വയോജനങ്ങള്‍, അംഗപരിമിതർ , മാനസിക വെല്ലുവിളില്‍ നേരിടുനവർ, വീട് മെയിന്റെനൻസ്, തുടങ്ങിയ മേഖലകള്‍ക്കു വേണ്ടത്ര ഫണ്ട് മാറ്റിവെച്ചിട്ടില്ലന്നും ബഡ്ജറ്റ് പുന:പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കുമളി പഞ്ചായത്ത് കോണ്‍ഫ്രൻസ് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button