News
കുമളി ബസ് സ്റ്റാൻഡിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കുമളി ബസ് സ്റ്റാൻഡിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് പുലർച്ചെ ആറുമണിയോടെ കുമളി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു കടയുടെ മുന്നിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതിനാൽ തമിഴ്നാട് പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



