News
കുമളിയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് കാര്‍ യാത്രക്കാരി മരിച്ചു.

ഇടുക്കി: കുമളിയില്‍ കെഎസ്ആർടിസി ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരി മരിച്ചു. പത്തനംതിട്ട മൈലപ്ര പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ് മരിച്ചത്ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ദേശീയപാതയില്‍ കുമളി 66-ാം മൈലില്‍ വച്ചാണ് അപകടമുണ്ടായത്.കുമ്പഴയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുകയായിരുന്ന അഞ്ചംഗ സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്.



