News
കെ.എസ്.ആര്.ടി.സി ബസ് കാനയിലേക്ക് ചെരിഞ്ഞു

ഉടുമ്പന്നൂർ: പാറേക്കവല – മഞ്ചിക്കല്ല് റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ് റോഡ് സൈഡിലെ വലിയ കാനയിലേക്ക് ചെരിഞ്ഞു.ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഉപ്പുകുന്നില്‍ നിന്നും തൊടുപുഴക്ക് വന്ന ബസ് തടി ലോറിയെ മറികടക്കുന്നതിനിടയില്‍ റോഡ് സൈഡിലെ കാനയിലേക്ക് ചെരിയുകയായിരുന്നു.ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ച് ബസ് അപകട സ്ഥലത്ത് നിന്നും മാറ്റി.