കെ പി എസ് ടി എ കട്ടപ്പന ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കട്ടപ്പനയിൽ നടന്നു

കെ പി എസ് ടി എ കട്ടപ്പന ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയിൽ നടന്ന ക്യാമ്പിൽ സബ്ജില്ലാ പ്രസിഡൻ്റ് ബിൻസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. നേതൃത്വ പരിശീലന ക്യാമ്പ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ജോലി സംരക്ഷണവും നൽകുക. നിഷേധിച്ച ശമ്പള പരിഷ്കരണങ്ങളും ആനുകൂല്യങ്ങളും ഉടൻ നൽകുക. കോൺട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക. ഒൻപത് , പത്ത് ക്ലാസ്സുകളിൽ1:40 അനുപാതം പുനസ്ഥാപിക്കുക, സ്കൂളുകളിലെ അശാസ്ത്രീയമായ സമയമാറ്റം പിൻവലിക്കുക. ഉച്ച ഭക്ഷണ തുക വർദ്ധിപ്പിക്കുക. ഇഐഡി ഉള്ള മുഴുവൻ കുട്ടികളുടെയും പരിഗണിച്ച് തസ്തിക നിർണ്ണയം നടത്തുക. ജീവനക്കാർക്കും അദ്ധ്യാപകർക്കും വിശ്വാസയോഗ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി ഉറപ്പാക്കുക. പ്രീ പ്രൈമറി ആയമാർക്കും ജീവനക്കാർക്കും തസ്തിക അനുവദിക്കുക.ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുക.സ്പെഷ്യലിസ്റ്റ് കായിക അധ്യാപക തസ്തിക എല്ലാ സ്കൂളുകളിലും സൃഷ്ടിക്കുക നോഷണൽ അംഗീകാരം ലഭിച്ചവരുടെ മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക. ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക. ഈ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 26 ന് നടക്കുന്ന ഡിഡിഇ ഓഫീസ് ധർണ്ണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന കൗൺസിലർ ജോർജുകുട്ടി എം വി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ മാർഗ്ഗരേഖ അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ ജോസ് കെ സെബാസ്റ്റ്യൻ, സബ്ജില്ലാ സെക്രട്ടറി റെജി ജോർജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിൻ്റോ മോൻ ജോസ്,മനോജ് കുമാർ സി.കെ, ഗബ്രിയേൽ പി.എ , പ്രിൻസ് മാത്യു,ജിനോമാത്യു, സതീഷ് വർക്കി, ജയിസൺ സ്കറിയ, അമൽ ആൻ്റണി എന്നിവർ പ്രസംഗിച്ചു.